ഞങ്ങളുടെ കാവൽ പിതാവ്
St. Geevarghese Mar Dionysius of Vattasseril
മലങ്കര സഭാഭാസുരൻ — എസ്.ഡി.ഒ.എഫിന്റെ ആത്മീയ പ്രചോദനം.
കൂടുതൽ അറിയുക →
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
SDOF
വിശ്വാസം • സാക്ഷ്യം • പ്രബോധനം
ഞങ്ങളുടെ കാവൽ പിതാവ്
മലങ്കര സഭാഭാസുരൻ — എസ്.ഡി.ഒ.എഫിന്റെ ആത്മീയ പ്രചോദനം.
കൂടുതൽ അറിയുക →
കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും
മെത്രാപ്പോലീത്തായും എസ്.ഡി.ഒ.എഫ്. പ്രസിഡന്റും
ആത്മീയ അടിത്തറയും ആരാധനാജീവിതവും
സദ്ഗുണജീവിതവും കാരുണ്യപ്രവർത്തനങ്ങളും
വേദപഠനം, ദൈവശാസ്ത്രം, ആജീവനാന്ത പഠനം
ഞങ്ങൾ ആരാണ്
ആത്മീയ വളർച്ചയ്ക്കും സൗഹൃദബന്ധങ്ങൾക്കും സേവനത്തിനും ആഗോള കൂട്ടായ്മയുടെ സാക്ഷ്യത്തിനുമുള്ള വേദി.
ഞങ്ങളുടെ ചരിത്രം →ബന്ധപ്പെട്ടിരിക്കുക
പുതിയ വാർത്തകൾ
വിവരങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കും.
എല്ലാം കാണുക →കഴിഞ്ഞ പരിപാടികൾ
2026 ഒക്ടോബർ 29പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) ആഭിമുഖ്യത്തിൽ ‘ഗുരുസ്മൃതി’ 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് പരുമലയിൽ നടന്നു. SDOF കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ശ്രീ. റെജി ചെറിയാൻ എം.എൽ.എ. ഗുരുസ്മൃതി ഉദ്ഘാടനം ചെയ്തു. ആത്മീയദർശനം പകരുന്ന യൗവനം പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കസ്റ്റംസ് കമ്മീഷണർ ഡോ. ടിജു തോമസ് IRS പറഞ്ഞു. കാര്യപരിപാടി സ്വാഗതം: റവ. ഫാ. ബിജു ടി. മാത്യു പുത്തൻകാവ് (കേന്ദ്ര വൈസ് പ്രസിഡന്റ്) അധ്യക്ഷൻ: അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (കേന്ദ്ര പ്രസിഡന്റ്) പ്രവർത്തന അവലോകനം: ശ്രീ. ഷിബു കെ. ഏബ്രഹാം (കേന്ദ്ര ജനറൽ സെക്രട്ടറി) ഉദ്ഘാടനം: ശ്രീ. റെജി ചെറിയാൻ എം.എൽ.എ. തീം സോങ്: SDOF ക്വയർ മുഖ്യപ്രഭാഷണം: ഡോ. ടിജു തോമസ് IRS (കസ്റ്റംസ് കമ്മീഷണർ, കേരളം & ലക്ഷദ്വീപ്) ആശംസകൾ: റവ. ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി), ശ്രീ. റോണി വർഗീസ് ഏബ്രഹാം (അൽമായ ട്രസ്റ്റി), അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി), വന്ദ്യ. യാക്കോബ് തോമസ് റമ്പാൻ (മാനേജർ, പരുമല സെമിനാരി), ശ്രീ. അനൂപ് വർഗീസ് (റീജിയണൽ സെക്രട്ടറി, SDOF) കൃതജ്ഞത: അഡ്വ. ഉമ്മൻ ജോൺ (കേന്ദ്ര ട്രഷറർ) മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീ–പുരുഷന്മാർക്കായി രൂപീകരിച്ചതാണ് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്.
2026 ഒക്ടോബർ 19–20മലങ്കര ഓർത്തഡോക്സ് സഭയിലെ SDOF പ്രവർത്തകരായ സ്ത്രീ-പുരുഷന്മാർക്കായി പ്രസംഗ പരിശീലന ശില്പശാല 2026 ഒക്ടോബർ 19, 20 തീയതികളിൽ (തിങ്കൾ, ചൊവ്വ) കോട്ടയം സോഫിയാ സെന്ററിൽ നടന്നു. ഓർത്തഡോക്സ് വൈദിക സെമിനാരിയുടെ ആഭിമുഖ്യത്തിൽ, ഡോ. അലക്സാണ്ടർ കാരയ്ക്കൽ സ്മാരക എൻഡോവ്മെന്റ് സഹായത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറിയും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലറുമായിരുന്നു ഡോ. അലക്സാണ്ടർ കാരയ്ക്കൽ.
2026 സെപ്റ്റംബർ 20–27സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) കുടുംബ ശാക്തീകരണ വാരാചരണം 2026 സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. ചിന്താവിഷയം: “ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും.” (യോശുവ 24:15) ഉദ്ഘാടനം – 2026 സെപ്റ്റംബർ 20, ഞായറാഴ്ച രാവിലെ 10ന് ആൻഡമാൻസ് പോർട്ട് ബ്ലെയർ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ SDOF കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത വാരാചരണം ഉദ്ഘാടനം ചെയ്തു. കേന്ദ്രതല സമാപനം – 2026 സെപ്റ്റംബർ 27, ഞായറാഴ്ച രാവിലെ 9.30ന് തുമ്പമൺ ഏറം – മാത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ സെന്റ് ജോർജ്ജ് SDOF യൂണിറ്റിന്റെ ആതിഥേയത്വത്തിൽ കേന്ദ്രതല സമാപനം നടന്നു. അഭിവന്ദ്യ തിരുമേനിമാരോടൊപ്പം പങ്കെടുത്തവർ: ഫാ. ബിജു ടി. മാത്യു (SDOF കേന്ദ്ര വൈസ് പ്രസിഡന്റ്) ഫാ. സി. കെ. തോമസ് (വികാരി) അഡ്വ. കെ. യു. ജനീഷ് കുമാർ (കോന്നി എം.എൽ.എ.) ഷിബു കെ. ഏബ്രഹാം (SDOF കേന്ദ്ര ജനറൽ സെക്രട്ടറി) ഉമ്മൻ ജോൺ (SDOF കേന്ദ്ര ട്രഷറർ) വിശ്വാസം · സാക്ഷ്യം · പ്രബോധനം
എല്ലാം കാണുക →അറിയിപ്പുകൾ
2026 നവംബർ 24SDOF കേന്ദ്ര കമ്മിറ്റിയുടെ യോഗം 2026 നവംബർ 24 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സോഫിയ സെന്ററിൽ ചേരുന്നതാണ്. കേന്ദ്ര പ്രസിഡന്റ് അഭി. ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി യോഗത്തിൽ അധ്യക്ഷത വഹിക്കും. എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു. SDOF കേന്ദ്ര കമ്മിറ്റിക്കുവേണ്ടി, ഷിബു കെ. ഏബ്രഹാം കേന്ദ്ര ജനറൽ സെക്രട്ടറി
എല്ലാം കാണുക →പ്രസിദ്ധീകരണങ്ങൾ
കൂട്ടായ്മയുടെ വാർത്തകളും ചിന്തകളും വിശേഷങ്ങളും.