രൂപീകരണം
യുവജനപ്രസ്ഥാനത്തിലെ പ്രവർത്തനങ്ങൾക്കുശേഷമുള്ള പ്രായക്കാർക്കായി – 60 വയസ്സു വരെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും – രണ്ട് ആധ്യാത്മിക സംഘടനകൾ രൂപീകരിക്കണമെന്ന നിർദ്ദേശം പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് വിശദമായി ചർച്ച ചെയ്തു. അപ്രകാരം സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പും, 61 വയസ്സുമുതൽ പ്രായമുള്ളവർക്കായി സെന്റ് ജോസഫ് ഓർത്തഡോക്സ് ഫോറവും രൂപീകരിച്ച് അവയുടെ നിയമാവലികൾക്ക് സുന്നഹദോസ് അംഗീകാരം നൽകി. SDOF ഭരണഘടന 2024 ജൂലൈയിൽ ചേർന്ന പരിശുദ്ധ സുന്നഹദോസ് അംഗീകരിച്ചു.
2025 ഫെബ്രുവരിയിൽ സമ്മേളിച്ച പരിശുദ്ധ സുന്നഹദോസിന്റെ നിശ്ചയപ്രകാരം മദ്രാസ് ഭദ്രാസനത്തിന്റെ അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായെ SDOF പ്രസിഡന്റായും, മലബാർ ഭദ്രാസനത്തിന്റെ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായെ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫോറത്തിന്റെ പ്രസിഡന്റായും നിയമിച്ചു.
മലങ്കര സഭയിലെ എല്ലാ പള്ളികളിലും ഈ രണ്ട് ആധ്യാത്മിക സംഘടനകളുടെയും യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ 2025 ഏപ്രിൽ 1-ന് കോട്ടയം കാതോലിക്കേറ്റ് അരമനയിൽ നിന്ന് പുറപ്പെടുവിച്ച 65/2025-ാം നമ്പർ കല്പനയിലൂടെ നിർദ്ദേശിച്ചു.