എസ്.ഡി.ഒ.എഫ്. കേന്ദ്രം
പരിപാടി · 2026 ഒക്ടോബർ 29
4
ഗുരുസ്മൃതി – പരുമല പെരുന്നാളിനോടനുബന്ധിച്ച് SDOF സമ്മേളനം
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) ആഭിമുഖ്യത്തിൽ ‘ഗുരുസ്മൃതി’ 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് പരുമലയിൽ നടന്നു. SDOF കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ശ്രീ. റെജി ചെറിയാൻ എം.എൽ.എ. ഗുരുസ്മൃതി ഉദ്ഘാടനം ചെയ്തു. ആത്മീയദർശനം പകരുന്ന യൗവനം പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കസ്റ്റംസ് കമ്മീഷണർ ഡോ. ടിജു തോമസ് IRS പറഞ്ഞു. കാര്യപരിപാടി സ്വാഗതം: റവ. ഫാ. ബിജു ടി. മാത്യു പുത്തൻകാവ് (കേന്ദ്ര വൈസ് പ്രസിഡന്റ്) അധ്യക്ഷൻ: അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (കേന്ദ്ര പ്രസിഡന്റ്) പ്രവർത്തന അവലോകനം: ശ്രീ. ഷിബു കെ. ഏബ്രഹാം (കേന്ദ്ര ജനറൽ സെക്രട്ടറി) ഉദ്ഘാടനം: ശ്രീ. റെജി ചെറിയാൻ എം.എൽ.എ. തീം സോങ്: SDOF ക്വയർ മുഖ്യപ്രഭാഷണം: ഡോ. ടിജു തോമസ് IRS (കസ്റ്റംസ് കമ്മീഷണർ, കേരളം & ലക്ഷദ്വീപ്) ആശംസകൾ: റവ. ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി), ശ്രീ. റോണി വർഗീസ് ഏബ്രഹാം (അൽമായ ട്രസ്റ്റി), അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി), വന്ദ്യ. യാക്കോബ് തോമസ് റമ്പാൻ (മാനേജർ, പരുമല സെമിനാരി), ശ്രീ. അനൂപ് വർഗീസ് (റീജിയണൽ സെക്രട്ടറി, SDOF) കൃതജ്ഞത: അഡ്വ. ഉമ്മൻ ജോൺ (കേന്ദ്ര ട്രഷറർ) മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീ–പുരുഷന്മാർക്കായി രൂപീകരിച്ചതാണ് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്.