പുതിയ വിവരങ്ങൾ

വാർത്തകളും പരിപാടികളും അറിയിപ്പുകളും

എസ്.ഡി.ഒ.എഫ്. കൂട്ടായ്മയിൽ നിന്നുള്ള വിവരങ്ങൾ

2026 5

എസ്.ഡി.ഒ.എഫ്. കേന്ദ്രം

അറിയിപ്പ് · 2026 നവംബർ 24

SDOF കേന്ദ്ര കമ്മിറ്റി യോഗം – 2026 നവംബർ 24

SDOF കേന്ദ്ര കമ്മിറ്റിയുടെ യോഗം 2026 നവംബർ 24 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സോഫിയ സെന്ററിൽ ചേരുന്നതാണ്. കേന്ദ്ര പ്രസിഡന്റ് അഭി. ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി യോഗത്തിൽ അധ്യക്ഷത വഹിക്കും. എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു. SDOF കേന്ദ്ര കമ്മിറ്റിക്കുവേണ്ടി, ഷിബു കെ. ഏബ്രഹാം കേന്ദ്ര ജനറൽ സെക്രട്ടറി

എസ്.ഡി.ഒ.എഫ്. കേന്ദ്രം

പരിപാടി · 2026 ഒക്ടോബർ 29

4

ഗുരുസ്മൃതി – പരുമല പെരുന്നാളിനോടനുബന്ധിച്ച് SDOF സമ്മേളനം

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) ആഭിമുഖ്യത്തിൽ ‘ഗുരുസ്മൃതി’ 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് പരുമലയിൽ നടന്നു. SDOF കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ശ്രീ. റെജി ചെറിയാൻ എം.എൽ.എ. ഗുരുസ്മൃതി ഉദ്ഘാടനം ചെയ്തു. ആത്മീയദർശനം പകരുന്ന യൗവനം പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കസ്റ്റംസ് കമ്മീഷണർ ഡോ. ടിജു തോമസ് IRS പറഞ്ഞു. കാര്യപരിപാടി സ്വാഗതം: റവ. ഫാ. ബിജു ടി. മാത്യു പുത്തൻകാവ് (കേന്ദ്ര വൈസ് പ്രസിഡന്റ്) അധ്യക്ഷൻ: അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (കേന്ദ്ര പ്രസിഡന്റ്) പ്രവർത്തന അവലോകനം: ശ്രീ. ഷിബു കെ. ഏബ്രഹാം (കേന്ദ്ര ജനറൽ സെക്രട്ടറി) ഉദ്ഘാടനം: ശ്രീ. റെജി ചെറിയാൻ എം.എൽ.എ. തീം സോങ്: SDOF ക്വയർ മുഖ്യപ്രഭാഷണം: ഡോ. ടിജു തോമസ് IRS (കസ്റ്റംസ് കമ്മീഷണർ, കേരളം & ലക്ഷദ്വീപ്) ആശംസകൾ: റവ. ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി), ശ്രീ. റോണി വർഗീസ് ഏബ്രഹാം (അൽമായ ട്രസ്റ്റി), അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി), വന്ദ്യ. യാക്കോബ് തോമസ് റമ്പാൻ (മാനേജർ, പരുമല സെമിനാരി), ശ്രീ. അനൂപ് വർഗീസ് (റീജിയണൽ സെക്രട്ടറി, SDOF) കൃതജ്ഞത: അഡ്വ. ഉമ്മൻ ജോൺ (കേന്ദ്ര ട്രഷറർ) മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീ–പുരുഷന്മാർക്കായി രൂപീകരിച്ചതാണ് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്.

എസ്.ഡി.ഒ.എഫ്. കേന്ദ്രം

പരിപാടി · 2026 ഒക്ടോബർ 19–20

2

SDOF പ്രവർത്തകർക്കായി പ്രസംഗ പരിശീലന ശില്പശാല

മലങ്കര ഓർത്തഡോക്സ് സഭയിലെ SDOF പ്രവർത്തകരായ സ്ത്രീ-പുരുഷന്മാർക്കായി പ്രസംഗ പരിശീലന ശില്പശാല 2026 ഒക്ടോബർ 19, 20 തീയതികളിൽ (തിങ്കൾ, ചൊവ്വ) കോട്ടയം സോഫിയാ സെന്ററിൽ നടന്നു. ഓർത്തഡോക്സ് വൈദിക സെമിനാരിയുടെ ആഭിമുഖ്യത്തിൽ, ഡോ. അലക്സാണ്ടർ കാരയ്ക്കൽ സ്മാരക എൻഡോവ്മെന്റ് സഹായത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറിയും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലറുമായിരുന്നു ഡോ. അലക്സാണ്ടർ കാരയ്ക്കൽ.

എസ്.ഡി.ഒ.എഫ്. കേന്ദ്രം

പരിപാടി · 2026 സെപ്റ്റംബർ 20–27

2

കുടുംബ ശാക്തീകരണ വാരാചരണം

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) കുടുംബ ശാക്തീകരണ വാരാചരണം 2026 സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. ചിന്താവിഷയം: “ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും.” (യോശുവ 24:15) ഉദ്ഘാടനം – 2026 സെപ്റ്റംബർ 20, ഞായറാഴ്ച രാവിലെ 10ന് ആൻഡമാൻസ് പോർട്ട് ബ്ലെയർ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ SDOF കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത വാരാചരണം ഉദ്ഘാടനം ചെയ്തു. കേന്ദ്രതല സമാപനം – 2026 സെപ്റ്റംബർ 27, ഞായറാഴ്ച രാവിലെ 9.30ന് തുമ്പമൺ ഏറം – മാത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ സെന്റ് ജോർജ്ജ് SDOF യൂണിറ്റിന്റെ ആതിഥേയത്വത്തിൽ കേന്ദ്രതല സമാപനം നടന്നു. അഭിവന്ദ്യ തിരുമേനിമാരോടൊപ്പം പങ്കെടുത്തവർ: ഫാ. ബിജു ടി. മാത്യു (SDOF കേന്ദ്ര വൈസ് പ്രസിഡന്റ്) ഫാ. സി. കെ. തോമസ് (വികാരി) അഡ്വ. കെ. യു. ജനീഷ് കുമാർ (കോന്നി എം.എൽ.എ.) ഷിബു കെ. ഏബ്രഹാം (SDOF കേന്ദ്ര ജനറൽ സെക്രട്ടറി) ഉമ്മൻ ജോൺ (SDOF കേന്ദ്ര ട്രഷറർ) വിശ്വാസം · സാക്ഷ്യം · പ്രബോധനം

എസ്.ഡി.ഒ.എഫ്. കേന്ദ്രം

പരിപാടി · 2026 ജൂലൈ 5

3

നിത്യസ്മൃതി – പരി. പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണ സമ്മേളനം

പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ 5-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF) സംഘടിപ്പിച്ച ‘നിത്യസ്മൃതി’ അനുസ്മരണ സമ്മേളനം 2026 ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ നടന്നു. മലങ്കര സഭാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രാർഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്നും, പ്രാർഥനയെ ജീവിതവ്രതമാക്കിയ ബാവാ അശരണരെ സഹായിച്ചതിനുള്ള സമർപ്പണമാണ് സഭാമക്കളുടെ സ്നേഹചാലഞ്ചുകളെന്നും കാതോലിക്കാ ബാവാ പറഞ്ഞു. കാര്യപരിപാടി ഉദ്ഘാടനം: പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷൻ: അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത (നിലയ്ക്കൽ ഭദ്രാസനാധിപൻ) മുഖ്യസന്ദേശം: അഡ്വ. അബിൻ വർക്കി എം.എൽ.എ. അനുസ്മരണ പ്രഭാഷണം: അഡ്വ. ബിജു ഉമ്മൻ (മലങ്കര അസോസിയേഷൻ സെക്രട്ടറി) ആശംസാ സന്ദേശങ്ങൾ: ഫാ. തോമസ് വർഗീസ് അമയിൽ (മലങ്കര സഭ വൈദിക ട്രസ്റ്റി), ശ്രീ. റോണി വർഗീസ് ഏബ്രഹാം (മലങ്കര സഭ അൽമായ ട്രസ്റ്റി), വെരി. റവ. യാക്കോബ് റമ്പാൻ (ദേവലോകം മാനേജർ) SDOF ഭാരവാഹികളായ ഫാ. ബിജു ടി. മാത്യു, ഷിബു കെ. ഏബ്രഹാം, അഡ്വ. ഉമ്മൻ ജോൺ, ബോബിൻ മാർക്കോസ് എന്നിവരും പ്രസംഗിച്ചു.

2025 2

എസ്.ഡി.ഒ.എഫ്. കേന്ദ്രം

പരിപാടി · 2025 ഓഗസ്റ്റ് 28

5

അഖില മലങ്കര നേതൃസംഗമം – “Growth Beyond”

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) ഭദ്രാസന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർമാർ, കേന്ദ്ര അസംബ്ലി മെമ്പേഴ്സ് എന്നിവരുടെ പ്രഥമ സമ്മേളനവും ഏകദിന പഠന സെമിനാറും “Growth Beyond” 2025 ഓഗസ്റ്റ് 28 വ്യാഴാഴ്ച രാവിലെ 9.30 മുതൽ കോട്ടയം പാമ്പാടി ദയറായിൽ നടന്നു. പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നൽകി മലങ്കര സഭയിലെ ഏറ്റവും നല്ല ആത്മീയപ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയിലാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്. കേന്ദ്ര–ഭദ്രാസനതല ഭാരവാഹികളും അഭിവന്ദ്യ തിരുമേനിമാരും പങ്കെടുത്തു. ഉദ്ഘാടന സമ്മേളനം സ്വാഗതം: റവ. ഫാ. ബിജു ടി. മാത്യു (കേന്ദ്ര വൈസ് പ്രസിഡന്റ്) അധ്യക്ഷ പ്രസംഗം: അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (SDOF കേന്ദ്ര പ്രസിഡന്റ്) ഉദ്ഘാടനം: അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത (കോട്ടയം ഭദ്രാസനാധിപൻ) കൃതജ്ഞത: ശ്രീ. ഉമ്മൻ ജോൺ (കേന്ദ്ര ട്രഷറർ) പഠന ക്ലാസുകൾ – വിശ്വാസം · പ്രബോധനം · സാക്ഷ്യം വിശ്വാസം – അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പ്രബോധനം – റവ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (പ്രിൻസിപ്പാൾ, ഓർത്തഡോക്സ് വൈദിക സെമിനാരി, കോട്ടയം) സാക്ഷ്യം – ഡോ. വർഗീസ് പുന്നൂസ് (പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം) ജനറൽ സെക്രട്ടറി ഷിബു കെ. ഏബ്രഹാം പ്രവർത്തന രേഖ അവതരിപ്പിച്ചു; തുടർന്ന് ചർച്ച നടന്നു. ഉച്ചഭക്ഷണത്തോടെ സംഗമം സമാപിച്ചു. അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (പ്രസിഡന്റ്), റവ. ഫാ. ബിജു ടി. മാത്യു (വൈസ് പ്രസിഡന്റ്), ഷിബു കെ. ഏബ്രഹാം (ജനറൽ സെക്രട്ടറി), ഉമ്മൻ ജോൺ (ട്രഷറർ) എന്നിവർ കേന്ദ്ര കമ്മിറ്റിക്കുവേണ്ടി സംഗമം വിളിച്ചുചേർത്തു.

എസ്.ഡി.ഒ.എഫ്. കേന്ദ്രം

പരിപാടി · 2025 ഏപ്രിൽ 6

3

എസ്.ഡി.ഒ.എഫ്. സഭാതല ഉദ്ഘാടനവും കാതോലിക്കാദിനാഘോഷവും

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) സഭാതല ഉദ്ഘാടനവും കാതോലിക്കാദിനാഘോഷവും 2025 ഏപ്രിൽ 6 ഞായറാഴ്ച ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. SDOF പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു ടി. മാത്യു പുത്തൻകാവ് അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് ഏബ്രഹാം കാതോലിക്കാദിന സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, സഭാ മാനേജിങ് കമ്മിറ്റിയംഗം സതീഷ് മാണിക്കശ്ശേരി, എസ്.ഡി.ഒ.എഫ്. കേന്ദ്ര സെക്രട്ടറി ഷിബു കെ. ഏബ്രഹാം, ട്രഷറർ അഡ്വ. ഉമ്മൻ ജോൺ, യൂണിറ്റ് സെക്രട്ടറി മാത്യൂസ് പി. ഉമ്മൻ, ഇടവക ട്രസ്റ്റി ഷാജി ഇടവൂർ, സെക്രട്ടറി ടി. കെ. റെജിമോൻ, അഞ്ജന റിബേക്ക റോയി എന്നിവർ പ്രസംഗിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീ–പുരുഷന്മാർക്കായി രൂപം കൊടുത്തതാണ് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്. വിശ്വാസം · സാക്ഷ്യം · പ്രബോധനം

അറിയിപ്പ് · 2026 നവംബർ 24 · എസ്.ഡി.ഒ.എഫ്. കേന്ദ്രം

SDOF കേന്ദ്ര കമ്മിറ്റി യോഗം – 2026 നവംബർ 24

SDOF കേന്ദ്ര കമ്മിറ്റിയുടെ യോഗം 2026 നവംബർ 24 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സോഫിയ സെന്ററിൽ ചേരുന്നതാണ്.

കേന്ദ്ര പ്രസിഡന്റ് അഭി. ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി യോഗത്തിൽ അധ്യക്ഷത വഹിക്കും.

എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.

SDOF കേന്ദ്ര കമ്മിറ്റിക്കുവേണ്ടി,
ഷിബു കെ. ഏബ്രഹാം
കേന്ദ്ര ജനറൽ സെക്രട്ടറി

പരിപാടി · 2026 ഒക്ടോബർ 29 · എസ്.ഡി.ഒ.എഫ്. കേന്ദ്രം

ഗുരുസ്മൃതി – പരുമല പെരുന്നാളിനോടനുബന്ധിച്ച് SDOF സമ്മേളനം

1 / 4
‹ › അല്ലെങ്കിൽ ചെറിയ ചിത്രങ്ങൾ ഉപയോഗിച്ച് ചിത്രം മാറ്റാം; വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) ആഭിമുഖ്യത്തിൽ ‘ഗുരുസ്മൃതി’ 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് പരുമലയിൽ നടന്നു.

SDOF കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ശ്രീ. റെജി ചെറിയാൻ എം.എൽ.എ. ഗുരുസ്മൃതി ഉദ്ഘാടനം ചെയ്തു. ആത്മീയദർശനം പകരുന്ന യൗവനം പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കസ്റ്റംസ് കമ്മീഷണർ ഡോ. ടിജു തോമസ് IRS പറഞ്ഞു.

കാര്യപരിപാടി

  • സ്വാഗതം: റവ. ഫാ. ബിജു ടി. മാത്യു പുത്തൻകാവ് (കേന്ദ്ര വൈസ് പ്രസിഡന്റ്)
  • അധ്യക്ഷൻ: അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (കേന്ദ്ര പ്രസിഡന്റ്)
  • പ്രവർത്തന അവലോകനം: ശ്രീ. ഷിബു കെ. ഏബ്രഹാം (കേന്ദ്ര ജനറൽ സെക്രട്ടറി)
  • ഉദ്ഘാടനം: ശ്രീ. റെജി ചെറിയാൻ എം.എൽ.എ.
  • തീം സോങ്: SDOF ക്വയർ
  • മുഖ്യപ്രഭാഷണം: ഡോ. ടിജു തോമസ് IRS (കസ്റ്റംസ് കമ്മീഷണർ, കേരളം & ലക്ഷദ്വീപ്)
  • ആശംസകൾ: റവ. ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി), ശ്രീ. റോണി വർഗീസ് ഏബ്രഹാം (അൽമായ ട്രസ്റ്റി), അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി), വന്ദ്യ. യാക്കോബ് തോമസ് റമ്പാൻ (മാനേജർ, പരുമല സെമിനാരി), ശ്രീ. അനൂപ് വർഗീസ് (റീജിയണൽ സെക്രട്ടറി, SDOF)
  • കൃതജ്ഞത: അഡ്വ. ഉമ്മൻ ജോൺ (കേന്ദ്ര ട്രഷറർ)

മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീ–പുരുഷന്മാർക്കായി രൂപീകരിച്ചതാണ് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്.

പരിപാടി · 2026 ഒക്ടോബർ 19–20 · എസ്.ഡി.ഒ.എഫ്. കേന്ദ്രം

SDOF പ്രവർത്തകർക്കായി പ്രസംഗ പരിശീലന ശില്പശാല

1 / 2
‹ › അല്ലെങ്കിൽ ചെറിയ ചിത്രങ്ങൾ ഉപയോഗിച്ച് ചിത്രം മാറ്റാം; വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

മലങ്കര ഓർത്തഡോക്സ് സഭയിലെ SDOF പ്രവർത്തകരായ സ്ത്രീ-പുരുഷന്മാർക്കായി പ്രസംഗ പരിശീലന ശില്പശാല 2026 ഒക്ടോബർ 19, 20 തീയതികളിൽ (തിങ്കൾ, ചൊവ്വ) കോട്ടയം സോഫിയാ സെന്ററിൽ നടന്നു.

ഓർത്തഡോക്സ് വൈദിക സെമിനാരിയുടെ ആഭിമുഖ്യത്തിൽ, ഡോ. അലക്സാണ്ടർ കാരയ്ക്കൽ സ്മാരക എൻഡോവ്മെന്റ് സഹായത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറിയും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലറുമായിരുന്നു ഡോ. അലക്സാണ്ടർ കാരയ്ക്കൽ.

പരിപാടി · 2026 സെപ്റ്റംബർ 20–27 · എസ്.ഡി.ഒ.എഫ്. കേന്ദ്രം

കുടുംബ ശാക്തീകരണ വാരാചരണം

1 / 2
‹ › അല്ലെങ്കിൽ ചെറിയ ചിത്രങ്ങൾ ഉപയോഗിച്ച് ചിത്രം മാറ്റാം; വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) കുടുംബ ശാക്തീകരണ വാരാചരണം 2026 സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു.

ചിന്താവിഷയം: “ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും.” (യോശുവ 24:15)

ഉദ്ഘാടനം – 2026 സെപ്റ്റംബർ 20, ഞായറാഴ്ച

രാവിലെ 10ന് ആൻഡമാൻസ് പോർട്ട് ബ്ലെയർ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ SDOF കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത വാരാചരണം ഉദ്ഘാടനം ചെയ്തു.

കേന്ദ്രതല സമാപനം – 2026 സെപ്റ്റംബർ 27, ഞായറാഴ്ച

രാവിലെ 9.30ന് തുമ്പമൺ ഏറം – മാത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ സെന്റ് ജോർജ്ജ് SDOF യൂണിറ്റിന്റെ ആതിഥേയത്വത്തിൽ കേന്ദ്രതല സമാപനം നടന്നു. അഭിവന്ദ്യ തിരുമേനിമാരോടൊപ്പം പങ്കെടുത്തവർ:

  • ഫാ. ബിജു ടി. മാത്യു (SDOF കേന്ദ്ര വൈസ് പ്രസിഡന്റ്)
  • ഫാ. സി. കെ. തോമസ് (വികാരി)
  • അഡ്വ. കെ. യു. ജനീഷ് കുമാർ (കോന്നി എം.എൽ.എ.)
  • ഷിബു കെ. ഏബ്രഹാം (SDOF കേന്ദ്ര ജനറൽ സെക്രട്ടറി)
  • ഉമ്മൻ ജോൺ (SDOF കേന്ദ്ര ട്രഷറർ)

വിശ്വാസം · സാക്ഷ്യം · പ്രബോധനം

പരിപാടി · 2026 ജൂലൈ 5 · എസ്.ഡി.ഒ.എഫ്. കേന്ദ്രം

നിത്യസ്മൃതി – പരി. പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണ സമ്മേളനം

1 / 3
‹ › അല്ലെങ്കിൽ ചെറിയ ചിത്രങ്ങൾ ഉപയോഗിച്ച് ചിത്രം മാറ്റാം; വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ 5-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF) സംഘടിപ്പിച്ച ‘നിത്യസ്മൃതി’ അനുസ്മരണ സമ്മേളനം 2026 ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ നടന്നു.

മലങ്കര സഭാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രാർഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്നും, പ്രാർഥനയെ ജീവിതവ്രതമാക്കിയ ബാവാ അശരണരെ സഹായിച്ചതിനുള്ള സമർപ്പണമാണ് സഭാമക്കളുടെ സ്നേഹചാലഞ്ചുകളെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

കാര്യപരിപാടി

  • ഉദ്ഘാടനം: പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
  • അധ്യക്ഷൻ: അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത (നിലയ്ക്കൽ ഭദ്രാസനാധിപൻ)
  • മുഖ്യസന്ദേശം: അഡ്വ. അബിൻ വർക്കി എം.എൽ.എ.
  • അനുസ്മരണ പ്രഭാഷണം: അഡ്വ. ബിജു ഉമ്മൻ (മലങ്കര അസോസിയേഷൻ സെക്രട്ടറി)
  • ആശംസാ സന്ദേശങ്ങൾ: ഫാ. തോമസ് വർഗീസ് അമയിൽ (മലങ്കര സഭ വൈദിക ട്രസ്റ്റി), ശ്രീ. റോണി വർഗീസ് ഏബ്രഹാം (മലങ്കര സഭ അൽമായ ട്രസ്റ്റി), വെരി. റവ. യാക്കോബ് റമ്പാൻ (ദേവലോകം മാനേജർ)

SDOF ഭാരവാഹികളായ ഫാ. ബിജു ടി. മാത്യു, ഷിബു കെ. ഏബ്രഹാം, അഡ്വ. ഉമ്മൻ ജോൺ, ബോബിൻ മാർക്കോസ് എന്നിവരും പ്രസംഗിച്ചു.

പരിപാടി · 2025 ഓഗസ്റ്റ് 28 · എസ്.ഡി.ഒ.എഫ്. കേന്ദ്രം

അഖില മലങ്കര നേതൃസംഗമം – “Growth Beyond”

1 / 5
‹ › അല്ലെങ്കിൽ ചെറിയ ചിത്രങ്ങൾ ഉപയോഗിച്ച് ചിത്രം മാറ്റാം; വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) ഭദ്രാസന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർമാർ, കേന്ദ്ര അസംബ്ലി മെമ്പേഴ്സ് എന്നിവരുടെ പ്രഥമ സമ്മേളനവും ഏകദിന പഠന സെമിനാറും “Growth Beyond” 2025 ഓഗസ്റ്റ് 28 വ്യാഴാഴ്ച രാവിലെ 9.30 മുതൽ കോട്ടയം പാമ്പാടി ദയറായിൽ നടന്നു.

പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നൽകി മലങ്കര സഭയിലെ ഏറ്റവും നല്ല ആത്മീയപ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയിലാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്. കേന്ദ്ര–ഭദ്രാസനതല ഭാരവാഹികളും അഭിവന്ദ്യ തിരുമേനിമാരും പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനം

  • സ്വാഗതം: റവ. ഫാ. ബിജു ടി. മാത്യു (കേന്ദ്ര വൈസ് പ്രസിഡന്റ്)
  • അധ്യക്ഷ പ്രസംഗം: അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (SDOF കേന്ദ്ര പ്രസിഡന്റ്)
  • ഉദ്ഘാടനം: അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത (കോട്ടയം ഭദ്രാസനാധിപൻ)
  • കൃതജ്ഞത: ശ്രീ. ഉമ്മൻ ജോൺ (കേന്ദ്ര ട്രഷറർ)

പഠന ക്ലാസുകൾ – വിശ്വാസം · പ്രബോധനം · സാക്ഷ്യം

  • വിശ്വാസം – അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത
  • പ്രബോധനം – റവ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (പ്രിൻസിപ്പാൾ, ഓർത്തഡോക്സ് വൈദിക സെമിനാരി, കോട്ടയം)
  • സാക്ഷ്യം – ഡോ. വർഗീസ് പുന്നൂസ് (പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം)

ജനറൽ സെക്രട്ടറി ഷിബു കെ. ഏബ്രഹാം പ്രവർത്തന രേഖ അവതരിപ്പിച്ചു; തുടർന്ന് ചർച്ച നടന്നു. ഉച്ചഭക്ഷണത്തോടെ സംഗമം സമാപിച്ചു.

അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (പ്രസിഡന്റ്), റവ. ഫാ. ബിജു ടി. മാത്യു (വൈസ് പ്രസിഡന്റ്), ഷിബു കെ. ഏബ്രഹാം (ജനറൽ സെക്രട്ടറി), ഉമ്മൻ ജോൺ (ട്രഷറർ) എന്നിവർ കേന്ദ്ര കമ്മിറ്റിക്കുവേണ്ടി സംഗമം വിളിച്ചുചേർത്തു.

പരിപാടി · 2025 ഏപ്രിൽ 6 · എസ്.ഡി.ഒ.എഫ്. കേന്ദ്രം

എസ്.ഡി.ഒ.എഫ്. സഭാതല ഉദ്ഘാടനവും കാതോലിക്കാദിനാഘോഷവും

1 / 3
‹ › അല്ലെങ്കിൽ ചെറിയ ചിത്രങ്ങൾ ഉപയോഗിച്ച് ചിത്രം മാറ്റാം; വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ (SDOF) സഭാതല ഉദ്ഘാടനവും കാതോലിക്കാദിനാഘോഷവും 2025 ഏപ്രിൽ 6 ഞായറാഴ്ച ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു.

SDOF പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു ടി. മാത്യു പുത്തൻകാവ് അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് ഏബ്രഹാം കാതോലിക്കാദിന സന്ദേശം നൽകി.

ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, സഭാ മാനേജിങ് കമ്മിറ്റിയംഗം സതീഷ് മാണിക്കശ്ശേരി, എസ്.ഡി.ഒ.എഫ്. കേന്ദ്ര സെക്രട്ടറി ഷിബു കെ. ഏബ്രഹാം, ട്രഷറർ അഡ്വ. ഉമ്മൻ ജോൺ, യൂണിറ്റ് സെക്രട്ടറി മാത്യൂസ് പി. ഉമ്മൻ, ഇടവക ട്രസ്റ്റി ഷാജി ഇടവൂർ, സെക്രട്ടറി ടി. കെ. റെജിമോൻ, അഞ്ജന റിബേക്ക റോയി എന്നിവർ പ്രസംഗിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീ–പുരുഷന്മാർക്കായി രൂപം കൊടുത്തതാണ് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്.

വിശ്വാസം · സാക്ഷ്യം · പ്രബോധനം